ഒരു ജോലിക്കായി ശ്രമിക്കുന്നവർക്ക് പുതിയ വരുമാന മാർഗമാകും, ബാങ്കിൽ നിക്ഷേപവും വർദ്ധിക്കും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഓഗസ്റ്റ് 6 കർക്കിടകം 21 ബുധനാഴ്ച. രാമായണ മാസം 21-ാം ദിനം.
(പുലർന്ന ശേഷം 11 മണി 22 മിനിറ്റ് 28 സെക്കൻഡ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം)
അശ്വതി: വ്യാപാരികൾക്ക് ഏറെ ഗുണം ചെയ്യുന്ന ദിനം, ബിസിനസ്സിൽ ലാഭമുണ്ടാക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. ബിസിനസ് വിപുലീകരിക്കും. ശുഭകരമായ വാർത്തകൾ ശ്രവിക്കും, ഉദ്യോഗത്തിൽ നേട്ടങ്ങൾ.
ഭരണി: പ്രിയപ്പെട്ടവരുമായി വളരെ സന്തോഷകരമായി സമയം ചെലവഴിയ്ക്കാൻ സാധിക്കും. ഇണയുമായുള്ള ബന്ധം ദൃഢമാകുകയും പരസ്പരമുള്ള വൈകാരിക അടുപ്പവും വർദ്ധിക്കുകയും ചെയ്യും. വിദ്യാഗുണം, ജോലി സ്ഥിരപ്പെടുത്താൻ മേലദ്യോഗസ്ഥർ സഹായിക്കും.
കാർത്തിക: ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വഷളായേക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനേ കഴിയില്ല. നിഷേധാത്മക ചിന്തകളിൽ നിന്ന് അകന്നു നിൽക്കുകയും വിലയേറിയ സമയം നന്നായി ഉപയോഗിക്കുകയും വേണം.
രോഹിണി: അനാവശ്യ കാര്യങ്ങളിൽ തർക്കങ്ങൾ ഒഴിവാക്കുക. സ്വയം തൊഴിലെടുക്കുന്നവരുടെ ബുദ്ധിമുട്ടുകൾ വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ എന്നിവ വന്നുഭവിക്കും.
മകയിരം: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഓഫീസിൽ സജീവമായി പ്രവർത്തിക്കണം. ജോലിയിലുള്ള ഉത്തരവാദിത്വങ്ങളുടെ ഭാരം അൽപ്പം വർദ്ധിച്ചേക്കാം. ജോലി മുഴുവൻ കഠിനാധ്വാനത്തോടും അർപ്പണ ബോധത്തോടും കൂടി ചെയ്യുന്നതാണ് നല്ലത്. സ്ത്രീകൾ കാരണം പ്രയാസങ്ങൾ വന്നേക്കാം, ധനനഷ്ടം വരാം.
തിരുവാതിര: ജോലിത്തിരക്ക് കാരണം ഈ സമയത്ത് കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം. പ്രണയ പങ്കാളിയും ആയുള്ള ബന്ധം ദൃഢമാകും. പ്രിയപ്പെട്ടവർക്ക് വലിയ വിജയങ്ങൾ ലഭിക്കും. അവരുടെ നേട്ടത്തിൽ അഭിമാനം തോന്നും.
പുണർതം: ഒരു പുതിയ വരുമാന മാർഗ്ഗം ലഭിക്കും. ഇതോടൊപ്പം നിക്ഷേപ മൂലധനവും വർദ്ധിക്കും. പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും, സ്ത്രീകൾക്ക് ആഭരണ വസ്ത്രാദി ലാഭം. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തമാകും, ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകളും കാണുന്നു.
പൂയം: സർക്കാർ ജോലി ചെയ്യുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. ചില കാരണങ്ങളാൽ മുമ്പ് മുടങ്ങിപ്പോയ പ്രമോഷൻ ഇപ്പോൾ ലഭിക്കാനുള്ള ശക്തമായ സാദ്ധ്യതയുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും.
ആയില്യം: കർമ്മരംഗം ഉഷാറാകും, സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാദ്ധ്യതയുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. ജോലിക്കായി ശ്രമിക്കുന്നവർക്ക് മികച്ച ജോലി ലഭിക്കും.
മകം: കുടുംബത്തിൽ സന്തോഷം വളരെയധികം നിലനിൽക്കുന്ന സമയമായിരിക്കും. രഹസ്യ വഴികളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കുന്നതിനുള്ള സാദ്ധ്യതയുണ്ട്. ജോലിസ്ഥലത്ത് ഒരു കാരണവശാലും അശ്രദ്ധ കാണിക്കരുത്. വ്യവഹാര വിജയം, ദേവാലയ ദർശനം.
പൂരം: ജോലിക്കാര്യത്തിൽ മികച്ച നേട്ടങ്ങൾ തേടിയയെത്തുന്നുണ്ട്. കുടുംബത്തിന്റെ സമാധാനവും സ്വസ്ഥതയും നിലനിർത്താൻ സാധിക്കും, മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം.
ഉത്രം: മൂന്നാമതൊരാളുടെ തീരുമാനത്തിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യേണ്ടതായി വരും. ആരോഗ്യം മെച്ചപ്പെടുകയും പ്രണയ ജീവിതത്തിൽ മനോഹരമായ നിമിഷങ്ങൾ ലഭിക്കുകയും ചെയ്യും. അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് നല്ല സമയം.
അത്തം: വളരെയധികം ശ്രദ്ധയോടെ വേണം കാര്യങ്ങൾ ചെയ്യാൻ വെല്ലുവിളികൾ ഉണ്ടാകും, പണ സംബന്ധമായി നിയമ നടപടികൾ, ശത്രുക്കൾ വർദ്ധിക്കും, ആരെയും വിശ്വാസപൂർവ്വം ഒന്നും ഏൽപ്പിക്കരുത്.
ചിത്തിര: കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് അനുകൂല സമയമായിരിക്കില്ല. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ഒരു സമയമായിരിക്കും. ജാമ്യം നിൽക്കരുത്, വാഹനം ഉപയോഗിക്കുന്നവർ കരുതലോടെയിരിക്കുക.
ചോതി: കുടുംബത്തിൽ വഴക്കുണ്ടാക്കുന്നതിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയുണ്ട്. ദേഷ്യപ്പെടാതിരിക്കുന്നതിനും ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം. സുഖക്കുറവ്, സന്താനങ്ങൾക്ക് രോഗാവസ്ഥ.
വിശാഖം: അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് സാധിക്കും, ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, സ്ത്രീകൾ കാരണം അസ്വസ്ഥത. കൈകാലുകളിൽ അലർജി ഉണ്ടാവുന്നതിനുള്ള സാദ്ധ്യതയുണ്ട്.
അനിഴം: വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. ദാമ്പത്യത്തിന്റെ കാര്യത്തിൽ മികച്ച പ്രതീക്ഷകളും സ്‌നേഹവും ഉണ്ടാവുന്നുണ്ട്. നിർണ്ണായക സമയങ്ങളിൽ ആത്മ നിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ.
കേട്ട: വെല്ലുവിളികളും സാമ്പത്തിക അസ്വസ്ഥതകളും ഉണ്ടായിരിക്കും. പ്രണയിക്കുന്നവർ അൽപം ശ്രദ്ധിക്കണം. അനാവശ്യമായി വഴക്കുണ്ടാവുന്നതിനുള്ള സാദ്ധ്യതയുണ്ട്. ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ ഉണ്ടാകാം, ആരോഗ്യപരമായി കരുതൽ വേണം.
മൂലം:ആഗ്രഹിക്കുന്ന ഫലം ലഭിച്ചേക്കാവുന്നതാണ്. കരിയറിൽ വളരെയധികം പുരോഗതി ഉണ്ടാവുന്ന സമയം, സാമ്പത്തിക ആനുകൂല്യങ്ങൾ പല വിധത്തിൽ ലഭിക്കും. മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, കീർത്തി ,പദവി എന്നിവ ലഭിക്കും.
പൂരാടം: മാതാപിതാക്കളുടെ സന്തോഷം വർദ്ധിക്കുന്നുതിനുള്ള സാദ്ധ്യത കാണുന്നു. ജോലിക്കാര്യത്തിൽ സമയം അനുകൂലമായിരിക്കും. ഏത് കാര്യത്തിലും മികച്ച വിജയം തേടിയെത്തും. വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം.
ഉത്രാടം: ഭാര്യയുടെ പിന്തുണയും കുടുംബത്തിന്റെ പിന്തുണയും ലഭിക്കുന്നതിനുള്ള സാദ്ധ്യതയുണ്ട്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ഉദ്യോഗസ്ഥരിൽ നിന്ന് അളവറ്റ സഹായം ലഭിക്കുന്നതാണ്. യാത്രാഗുണം, ബിസിനസിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
തിരുവോണം: ദാമ്പത്യ ജീവിതത്തിൽ പരസ്പരം സ്‌നേഹത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ബാങ്കിംഗ് മേഖലയുമായി ബന്ധമുള്ളവർക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രമോഷന് ശക്തമായ സാദ്ധ്യതകളുമുണ്ട്.
അവിട്ടം: പ്രണയത്തിന്റെ കാര്യത്തിൽ വളരെ റൊമാന്റിക് ആയിരിക്കും. ജോലിസ്ഥലത്തെ മികച്ച പ്രകടനത്തിന്റെ ശക്തിയിൽ നിങ്ങൾക്ക് ബോസിന്റെ അഭിനന്ദനങ്ങൾ ലഭിക്കും, കലാമത്സരങ്ങളിൽ ഉന്നത വിജയം, ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം. കുടുംബ സുഖം.
ചതയം: അംഗീകാരം, യാത്രാഗുണം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ ചെയ്യേണ്ടി വരും. ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, സുഖസൗകര്യങ്ങൾ ആനുഭവിക്കും.
പൂരുരുട്ടാതി: കുടുംബ കടം ഇല്ലാതാക്കാൻ കഴിയും. പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധം ശക്തമാകും. കൃഷിയിൽ നിന്നും ധനലാഭം, എല്ലാ രംഗത്തും അഭിവൃദ്ധി.
ഉതൃട്ടാതി: ജോലിയിൽ പുതിയ വെല്ലുവിളികൾ ഉണ്ടാവാം. പ്രത്യേകിച്ച് ടാർഗെറ്റ് അധിഷ്ഠിത ജോലി ചെയ്യുന്ന ആളുകൾക്ക്, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
രേവതി: ഉന്നത വിദ്യാഭ്യാസം നേടാൻ ശ്രമിക്കുകയാണെങ്കിൽ സമയം വളരെ അനുകൂലമായിരിക്കും. ഇന്റർവ്യുകളിൽ വിജയം, യാത്രയിൽ നേട്ടം, ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും.