ഷാഹിദ് കപൂറിന്റെ റോമിയോ തമന്ന
ഷാഹിദ് കപൂർ നായകനായി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന റോമിയോ എന്ന ത്രില്ലർ ചിത്രത്തിൽ തമന്ന ഭാട്ടിയ. റോമിയോയുടെ ലൊക്കേഷനിൽ തമന്ന ജോയിൻ ചെയ്തു. ബോളിവുഡിൽ സജീവാണ് ഇപ്പോൾ തമന്ന. അജയ്‌ദേവ്‌ഗൺ നായകനായ റെയ്‌ഡ് 2 എന്ന ചിത്രത്തിൽ ഗാനരംഗത്താണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന റോമിയോയിൽ നാന പടേക്കർ, തൃപ്‌തി ദി മ്രി, രൺദീപ് ഹൂഡ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ശക്തമായ കഥാപാത്രമാണ് തമന്നയെ റോമിയോയിൽ കാത്തിരിക്കുന്നത്. ഡിസംബറിൽ റിലീസ് ചെയ്യാനാണ് തീരുമാനം. അതേസമയം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ഷാഹിദ് കപൂർ എന്നും വേറിട്ട പാതയിലാണ് യാത്ര. കുടുംബ ജീവിതത്തിലും തിളങ്ങുന്നു. സംരംഭകയും യുട്യൂബറുമായ മിറ രജ് പുത് ആണ് ഷാഹിദ് കപൂറിന്റെ ജീവിതപങ്കാളി. മിറയുടെ 21-ാം വയസിലാണ് ഷാഹിദ് കപൂറിന്റെ ജീവിതപാതിയാകുന്നത്. ഷാഹിദും മിറയും തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ട്. ഇവരുടെ വിവാഹ സമയത്ത് ഈ പ്രായവ്യത്യാസത്തെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നിരുന്നു. വിവാഹം കഴിഞ്ഞു പത്തുവർഷം പിന്നിടുകയാണ്. മിഷ, സെയൻ എന്നിവരാണ് മക്കൾ.