വൃദ്ധയുടെ സ്വർണമാല കവർന്നതായി പരാതി
Wednesday 06 August 2025 1:57 AM IST
വെഞ്ഞാറമൂട്: പരിചയം നടിച്ചെത്തിയയാൾ വൃദ്ധയുടെ സ്വർണമാല കവർന്നതായി പരാതി.മാണിക്കോട് കൊക്കോട്ട് ഷീബ ഭവനിൽ ലീലയുടെ (70)ഒന്നര പവന്റെ മാലയാണ് തട്ടിയെടുത്തത്.ശനിയാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട്ടിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.അൻപത് വയസോളം തോന്നിക്കുന്നയാൾ ലീലയുടെ അടുത്തെത്തി,മകളെ അറിയാമെന്നും പിരപ്പൻകോട് ബാങ്കിൽ കടമുള്ളതായി പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.തുടർന്ന് ഇയാൾ ഓട്ടോയിൽ ലീലയെ കയറ്റി പിരപ്പൻകോട് ബാങ്കിന് സമീപമെത്തിച്ചു.തുടർന്ന് ലീലയുടെ മാല തട്ടിയെടുത്ത് കടക്കുകയായിരുന്നു.തുടർന്ന് ലീല വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.