പുലിക്കളിക്ക് കോർപറേഷനും

Tuesday 05 August 2025 10:05 PM IST

തൃശൂർ: പുലിക്കളി നിയന്ത്രിക്കുകയും സഹായം നൽകുകയും ചെയ്തിരുന്ന കോർപറേഷൻ ഇക്കുറി സ്വന്തമായി ടീമിനെ ഇറക്കും. ഒരുക്കങ്ങൾ ആരംഭിച്ചതായി മേയർ എം.കെ. വർഗീസ് പറഞ്ഞു. ഈ വർഷം മുതൽ മികച്ച പുലി വരയ്ക്ക് സമ്മാനം നൽകും. പങ്കെടുക്കുന്ന ടീമുകൾ ഈ മാസം 15ന് മുൻപ് രജിസ്റ്റർ ചെയ്യണം. സ്വാഗത സംഘം ചെയർമാനായി മേയർ എം.കെ. വർഗീസിനേയും വർക്കിംഗ് ചെയർമാനായി ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജനെയും ജനറൽ കൺവീനറായി എ.ആർ. രാഹുൽ നാഥിനെയും ചുമതലപ്പെടുത്തി. പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായം മുൻവർഷത്തെ പോലെ 3,12,500 രൂപ നൽകും. 1,50,000 രൂപ അഡ്വാൻസായും ബാക്കിത്തുക ആഘോഷശേഷം ചെക്കായും നൽകും. ഒന്നാം സമ്മാനം 62,500 രൂപ, രണ്ടാം സമ്മാനം 50,000 രൂപ, മൂന്നാം സമ്മാനം 43,750 രൂപ എന്നിങ്ങനെ വിജയികൾക്ക് ലഭിക്കും.