അങ്കണവാടിക്ക് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
Tuesday 05 August 2025 10:15 PM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ നാലാം വാർഡ് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം മാരിയമ്മ ക്ഷേത്രം റോഡിൽ ഹൊസ്ദുർഗ് അങ്കണവാടിക്ക് നഗരസഭ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് ചെയർപേഴ്സൺ കെ.വി.സുജാത തറക്കല്ലിട്ടു. കെട്ടിടത്തിനു ഉണ്ടായ കാലപ്പഴക്കം കൊണ്ടാണ് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നത്. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.ലത, കെ.അനിശൻ, കെ.പ്രഭാവതി,കെ.വി. സരസ്വതി ,കൗൺസിലർ കുസുമഹെഗ്‌ഡേ പൊതുപ്രവർത്തകരായ കെ.കെ.രാജഗോപാലൻ ,എച്ച്.ദാമോദരൻ ,എച്ച്.പരമേശ്വരൻ അങ്കണവാടി വർക്കർ സിന്ധു ,ഹെൽപ്പർ ഹൈമാവതി എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ എൻ.അശോക് കുമാർ സ്വാഗതവും ഐ.സി ഡി.എസ് സൂപ്പർവൈസർ കെ.ഷൈമ നന്ദിയും പറഞ്ഞു