അങ്കണവാടി ജീവനക്കാരുടെ സൂചനാസമരം

Tuesday 05 August 2025 10:16 PM IST

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി ജീവനക്കാർ കളക്ടറേറ്റ് പടിക്കൽ സൂചനാ സമരം നടത്തി.അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ടുള്ള നിവേദനം അംഗീകരിക്കുക, 2025 മാർച്ച് മാസം നടത്തിയ സമരത്തോടനുബന്ധിച്ച് ധനകാര്യ മന്ത്രി നൽകിയ ഉറപ്പ് പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സൂചനാ സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.സി സ്മിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രേഖ ജേക്കബ്ബ്, സംസ്ഥാന സെക്രട്ടറി ഒ.വിമല, കൂക്കിരി രാജേഷ് ,രാഹുൽ കായക്കൽ, ലക്ഷ്മണൻ തുണ്ടിക്കാത്ത് എന്നിവർ സംസാരിച്ചു.