സ്മൃതി സംഗമം നടത്തി
Wednesday 06 August 2025 12:35 AM IST
പീരുമേട്: കല്ലറ സുകുമാരൻപോൾ ചിറക്കരോട് സ്മൃതി സംഗമവും ജില്ലാ കൺവെൻഷനും നടന്നു. ഇന്ത്യൻ ദളിത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. കല്ലറ സുകുമാരൻന്റെയുംപോൾ ചിറക്കാരോടിന്റെയും ചിന്തകളെയുംആശയ ങ്ങളെയും സാക്ഷാത്കരിക്കാനും സാംസ്‌കാരിക മുന്നേറ്റ പ്രവർത്തനങ്ങൾക്ക് തുടർച്ചയേകുവാനുമാണ് കൺവൻഷന്റെ ലക്ഷ്യം. പൊടിയൻ ആനിക്കൽ അദ്ധ്യക്ഷനായിരുന്നു. ഷാജി പാണ്ടിമാക്കൽ, സുനിൽജോസഫ്, മത്തായി വാഗമൺ, സുനിൽകുമാർ. അനിൽകുമാർ. തങ്കച്ചൻ വാഗമൺ .സാബു കെ കെ . ശശികുമാർ. വിജയൻ ചുട്ടിപ്പാറ. ശരത്ത് ചന്ദ്രൻ .ഓമന ശ്രീജ. അരുൺ എന്നിവർ സംസാരിച്ചു.