ഒരു തൈ നടാം ക്യാമ്പയിൻ
Wednesday 06 August 2025 1:38 AM IST
പന്നൂർ: എൻ.എസ്.എസ് യു.പി സ്കൂളിൽ ഒരു തൈനടാം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ചങ്ങാതിക്ക് ഒരു തൈ കൈമാറൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ.എൻ ദിലീപ് കുമാർ കുട്ടികൾക്ക് തൈ കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ബാലേഷ് ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്രർ മായ പി.എൻ, അദ്ധ്യാപകരായ ജസ്റ്റിൻ വർഗീസ്, ശ്രീജിഷ എന്നിവർ സംസാരിച്ചു.