വായ്പ തട്ടിപ്പ്: ജാഗ്രത പുലർത്തണം

Wednesday 06 August 2025 1:44 AM IST

ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിന്റെ തീരപ്രദേശങ്ങളിൽ ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വായ്പ നൽകാമെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും വഞ്ചിക്കുന്നതായി പരാതിയുണ്ടെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.

ഇവർ രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ ഓരോരുത്തരിൽ നിന്നും 1500 രൂപ വീതം ഈടാക്കുകയും വായ്പ നൽകാതെ മുങ്ങുകയും ചെയ്തതായാണ് പരാതി.

സമാനമായ തട്ടിപ്പുകൾ നടന്നതായി സംശയം തോന്നുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും കളക്ടർ പറഞ്ഞു.