തൊഴിലാളി സെമിനാർ

Wednesday 06 August 2025 2:44 AM IST

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള തൊഴിലാളി സെമിനാർ 10ന് വൈകിട്ട് മൂന്നിന് ആലപ്പുഴ ടി.വി സ്മാരക ടൗൺ ഹാളിൽ നടക്കും. എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റ് കെ. സുബ്ബരായൻ എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മോഡറേറ്ററായിരിക്കും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ വിഷയം അവതരിപ്പിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, ദേശീയ സെക്രട്ടറി ആർ. പ്രസാദ്, പി.വി. സത്യനേശൻ, എ. ശോഭ, വി. മോഹൻദാസ്, ഡി.പി. മധു എന്നിവർ സംസാരിക്കും.