റഗുലർ ഹിന്ദി ഡിപ്ലോമ കോഴ്‌സ്

Wednesday 06 August 2025 1:50 AM IST

ആലപ്പുഴ: രണ്ട് വർഷത്തെ എലിമെന്ററി എഡ്യൂക്കേഷൻ റഗുലർ ഹിന്ദി ഡിപ്ലോമ കോഴ്‌സ് ബാച്ചിലെ മെറിറ്റ്, മാനേജ്‌മെന്റ് സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകൾ, ഡിഗ്രി, എം.എ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17-35നും മദ്ധ്യേ. പട്ടികജാതി, പിന്നാക്ക വിഭാഗത്തിന് ഫീസ് ഇളവുണ്ട്. അവസാന തീയതി ആഗസ്റ്റ് 11. മെറിറ്റ് അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും മാനേജ്‌മെന്റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും അയക്കണം. ഫോൺ: 8547126028, 04734296496.