മൊബൈൽ ഫോൺ മോഷ്ടാവ് അറസ്റ്റിൽ
Wednesday 06 August 2025 1:50 AM IST
ആലപ്പുഴ : കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലും മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലും നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി യുവാവിനെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അരൂർ ചന്തിരൂർ കൊച്ചുതറവീട്ടിൽ നഹാസാണ് (32) എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പിടിയിലായത്. വെൽഡിംഗ് തൊഴിലാളിയായ ഇയാൾക്ക് ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായിരുന്നു. വീണ്ടും ഗെയിം കളിക്കാനാണ് മോഷണം തുടങ്ങിയത്. കവർന്ന രണ്ട് മൊബൈലുകൾ കൈവശമുണ്ടായിരുന്നു. നോർത്ത് ആർ.പി.എഫ് എ.എസ്.ഐ പി.ശ്രീജിത്ത്, എച്ച്.സി അനീഷ്തോമസ്, കോൺസ്റ്റബിൾ എബിൻ പോൾ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.