ജലസമൃദ്ധി പദ്ധതി
Wednesday 06 August 2025 1:53 AM IST
തിരുവനന്തപുരം: ലയൺസ് 318 എയിലെ വനിതാ വിഭാഗമായ കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ 2025-26 വർഷത്തെ ജലസമൃദ്ധി പദ്ധതി പ്രകാരം വാട്ടർ ടാങ്കുകൾ നൽകുന്നതിന്റെ ഉദ്ഘാടനം തമ്പാനൂർ രാജാജി നഗറിൽ ആന്റണി രാജു എം.എൽ.എ നിർവഹിച്ചു. ഡോ.ജയശ്രീ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻജിനിയർ വി.അനിൽകുമാർ,അഡ്വ.ആർ.വി.ബിജു,ജോൺ ജി.കൊട്ടറ,ജയലക്ഷ്മി അജയ്,ഗീതാ മധുസൂദൻനായർ,ഉഷ ജയചന്ദ്രൻ,രമാ പളനി,പ്രഭാ ചന്ദ്രശേഖരൻ,നീനാ സുരേഷ് എന്നിവർ സംസാരിച്ചു.