വി.എസ്.എസ്.സി നിയമന തട്ടിപ്പ് മുഖ്യപ്രതികളുമായി തെളിവെടുപ്പ് നടത്തി

Wednesday 06 August 2025 1:00 AM IST

വെഞ്ഞാറമൂട്: വി.എസ്.എസ്.സിയിൽ ജോലി വാഗ്ദാനം ചെയത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതി റംസി,വ്യാജ രേഖകളുണ്ടാക്കാൻ ഇവർക്ക് സഹായിയായി പ്രവർത്തിച്ച സുരേഷ് ബാബു എന്നിവരുമായിട്ടാണ് വെഞ്ഞാറമൂട് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

റംസി വാടകയ്ക്ക് താമസിച്ചിരുന്ന വെമ്പായത്തെ വീട്ടിലും,​സുരേഷ് ബാബുവിന്റെ അവനവഞ്ചേരിയിലുള്ള സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.റംസിയുടെ വീട്ടിൽ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ചില വ്യാജ രേഖകളും,​സുരേഷ് ബാബുവിന്റെ സ്ഥാപനത്തിൽ നിന്ന് സീലുകളും മറ്റ് രേഖകളും പിടിച്ചെടുത്തു.തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ തിരികെ കോടതിയിൽ എത്തിച്ചു.