കണ്ണടച്ചു തുറക്കുംമുമ്പ് വിറങ്ങലിച്ച് ധരാലി ഗ്രാമം..

Wednesday 06 August 2025 12:06 AM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ സംഭവിച്ച മേഘവിസ്‌ഫോടന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. മഴയ്ക്ക് പിന്നാലെ ഇന്നലെ ഉച്ചകഴിഞ്ഞ് ഗ്രാമത്തെ വിറപ്പിച്ച് ചീറിപ്പാഞ്ഞടുത്ത വെള്ളപ്പാച്ചിൽ മുന്നിൽ കണ്ടതിനെയെല്ലാം തുടച്ചുനീക്കി. വെള്ളത്തിന്റെ ശക്തിയിൽ ഒന്നിനുപിറകേ ഒന്നായി കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങളിൽ പുറത്തുവന്നു.

ക​ണ്ണ​ട​ച്ചു​തു​റ​ക്കും​ ​മു​മ്പ് ​ഒ​രു​ ​പ്ര​ദേ​ശം​ ​ഇ​ല്ലാ​താ​യി.​ ​എ​ല്ലാം​ ​മ​ണ്ണി​ന​ടി​യി​ൽ.​ ​ഗം​ഗോ​ത്രി​ ​തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള​ ​വ​ഴി​യി​ലു​ള്ള​ ​ധ​രാ​ലി​ ​ഗ്രാ​മം​ ​അ​തോ​ടെ​ ​ഇ​ല്ലാ​താ​യി.​ ​വ​ൻ​ ​ഹോ​ട്ട​ലു​ക​ളു​ൾ​പ്പെ​ടെ​ 25​ ​ഓ​ളം കെട്ടിടങ്ങൾ​ ​ത​ക​ർ​ന്ന​ടി​ഞ്ഞ് ​ഒ​ലി​ച്ചു​പോ​യി.​ ​നി​ര​വ​ധി​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ​കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി.​ ​ദു​ര​ന്ത​ത്തി​ൽ​ ​എ​ത്ര​ ​പേ​ർ​ ​അ​ക​പ്പെ​ട്ടെ​ന്ന്​ ​ഒ​രു​ ​തി​ട്ട​വു​മി​ല്ല.​ ​പ​ത്തും​ ​ഇ​രു​പ​തും​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​മ​ണ്ണ് ​മൂ​ടി​യ​ ​നി​ല​യി​ലാ​ണ്.​ ​എ​ത്ര​ ​ജീ​വ​നു​ക​ൾ​ ​ഇ​തി​ൽ​ ​പെ​ട്ടെ​ന്ന് ​ആ​ർ​ക്കു​മ​റി​യി​ല്ല. ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 1.45​ഓ​ടെ​ ​വ​ൻ​ ​ശ​ബ്ദം​ ​കേ​ട്ടാ​ണ് ​പ​ല​രും​ ​ഇ​റ​ങ്ങി​യോ​ടി​യ​ത്.​ ​ഒ​ന്നു​ ​ചി​ന്തി​ക്കും​ ​മു​മ്പേ​ ​വെ​ള്ള​വും​ ​ചെ​ളി​യും​ ​പാ​റ​ക​ളും​ ​പാ​ഞ്ഞ​ടു​ത്തു.​ ​പ​ല​രും​ ​ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ​ ​അ​വ​രെ​ ​വി​ഴു​ങ്ങി.​ ​ഇ​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്നു. ദൃ​ശ്യ​ങ്ങ​ളി​ൽ​ ​ചി​ല​ർ​ ​വാ​ഹ​ന​ങ്ങ​ളു​മാ​യി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തും​ ​ഓ​ടു​ന്ന​തും​ ​കാ​ണാം.​ ​എ​ന്നാ​ൽ​ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​മൂ​ടി​പ്പോ​യി. ഗം​ഗോ​ത്രി​ ​ധാ​മി​ലേ​ക്ക് ​റോ​ഡ് ​മാ​ർ​ഗം​ ​എ​ത്തി​ച്ചേ​രാ​ൻ​ ​നി​വൃ​ത്തി​യി​ല്ല.​ ​വ്യോ​മ​മാ​ർ​ഗം​ ​മാ​ത്ര​മേ​ ​അ​വി​ടെ​ ​എ​ത്തി​ച്ചേ​രാ​ൻ​ ​സാ​ദ്ധി​ക്കു.​ ​നി​ര​വ​ധി​ ​പേ​ർ​ ​കു​ടു​ങ്ങി​ക്കി​ട​ക്കാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​അ​വ​ർ​ക്കാ​യി​ ​സൈ​ന്യ​മു​ൾ​പ്പെ​ടെ​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തു​ക​യാ​ണ്.

ഒരിക്കൽ വീടുകൾ നിന്ന സ്ഥാനത്ത് ഇന്ന് എല്ലാം തകർന്നടിഞ്ഞ് ചെളിയിൽ പുതഞ്ഞുകിടക്കുന്നു. ആളുകൾ ഭയന്ന് നിലവിളിക്കുന്നു. ശാന്തസുന്ദരമായ ധരാലി ഗ്രാമം പ്രേത ഭൂമിയ്ക്ക് സമാനമായി. നിരവധി ഹോട്ടലുകളും റെസ്​റ്റോറന്റുകളും ഹോം സ്​റ്റേകളുമാണ് ദുരന്തത്തിൽ തകർന്നത്. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

കെട്ടിടങ്ങൾ, വാഹനങ്ങൾ, മരങ്ങൾ എന്നിവ വെള്ളത്തിൽ ഒഴുകിപ്പോയി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ജനങ്ങൾ ഭയപ്പെടുന്നു. ഇന്ത്യൻ സൈന്യവും സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

അഞ്ച് ദേശീയ പാതകൾ, ഏഴ് സംസ്ഥാന പാതകൾ, സംസ്ഥാനത്തുടനീളമുള്ള രണ്ട് അതിർത്തി റോഡുകൾ എന്നിവയുൾപ്പെടെ 163 റോഡുകളിൽ മണ്ണിടിച്ചിലിൽ മൂലം ഗതാഗതം തടസപ്പെട്ടു. ഇത് രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകളും വിന്യസിക്കാനും തടസമുണ്ട്.

ജനങ്ങൾക്ക് സഹായം നൽകുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ, ദുരിതബാധിതരെ സഹായിക്കാൻ ഏഴ് രക്ഷാ സംഘങ്ങളെ അയയ്ക്കാൻ ഉത്തരവിട്ടു. വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് കേന്ദ്രവും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൂട്ടിച്ചേർത്തു.

സ്ഥി​തി​ ​വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി,​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗ് ​എ​ന്നി​വ​ർ​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​മു​ഖ്യ​മ​ന്ത്രി​ ​പു​ഷ്‌​ക​ർ​ ​സിം​ഗ് ​ധാ​മി​യു​മാ​യി​ ​സം​സാ​രി​ച്ച് ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി.​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​വാ​ഗ്ദാ​നം​ ​ചെ​യ്‌​തു.​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​വും​ ​ന​രേ​ന്ദ്ര​ ​മോ​ദി​യും​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​പ​രി​ക്കേ​റ്റ​വ​രു​ടെ​ ​സൗ​ഖ്യ​ത്തി​നാ​യി​ ​പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്ന് ​മോ​ദി​ ​വ്യ​ക്ത​മാ​ക്കി.​ ​ദു​:​ഖ​ക​ര​വും​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​തു​മാ​യ​ ​ദു​ര​ന്ത​മെ​ന്ന് ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ്ര​തി​ക​രി​ച്ചു.