ജമ്മുകാശ്മീർ: ഹർജി വെള്ളിയാഴ്ച പരിഗണിക്കും

Wednesday 06 August 2025 1:10 AM IST

ന്യൂഡൽഹി: ജമ്മു കാശ‌്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഭരണഘടനയിൽ ജമ്മു കാശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പരിരക്ഷ അനുച്ഛേദം 370 നീക്കിയിട്ട് ഇന്നലെ ആറു വർഷം പൂർത്തിയായിരുന്നു. ആഗസ്റ്റ് എട്ടിന് വിഷയം ലിസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അതു നീക്കരുതെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് മുമ്പാകെ ഹർജിക്കാരുടെ അഭിഭാഷകൻ ഇന്നലെ ആവശ്യപ്പെട്ടു. അന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി.