നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം നടത്തണം

Wednesday 06 August 2025 1:16 AM IST

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണിത്. കുറ്റപത്രത്തിലെ പ്രധാന പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

നവീൻ ബാബുവിനെതിരെ പ്രതിഭാഗം ഉയർത്തിയ വ്യാജ കൈക്കൂലി കേസിൽ അന്വേഷണം നടന്നില്ല എന്നത് പ്രധാന പിഴവായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യപ്രേരണാ കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പരിഗണിച്ചപ്പോഴാണ് ഹർജി സമർപ്പിച്ചത്.

പ്രശാന്തനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിൽ വ്യാജകേസ് നിർമ്മിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്ന്

ഹർജിയിൽ ആരോപിക്കുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയുടെ അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു. പെട്രോൾ പമ്പിനുള്ള എൻ.ഒ.സി. വച്ചുതാമസിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. എന്നാൽ, ഇത് പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി.

വീഡിയോ എഡിറ്റ് ചെയ്തത്

പ്രശാന്തൻ നവീൻ ബാബുവിന്റെ വീടിനടുത്ത് ഉണ്ടായിരുന്നതായി കാണിക്കുന്ന വീഡിയോകൾ എഡിറ്റ് ചെയ്തതാണെന്നും ഹർജിയിൽ

പ്രശാന്തൻ 2024 ഒക്ടോബർ 12ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയെന്ന് പറയുന്ന പരാതി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല

2024 ഒക്ടോബർ 14ന് പ്രശാന്തൻ വിജിലൻസ് ഓഫീസിൽ 8 മിനിറ്റ് 33 സെക്കൻഡ് ചെലവഴിച്ചെങ്കിലും പരാതി നൽകിയതായി തെളിവില്ല. ഇതുസംബന്ധിച്ച് മൊഴി എടുത്തില്ല

പ്രതി പി.പി.ദിവ്യയും ജില്ലാകളക്ടർ അരുൺ കെ.വിജയനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഒക്ടോബർ 14, 15 തീയതികളിലേത് മാത്രം ഉൾപ്പെടുത്തിയത് പ്രതിയെ സഹായിക്കാനാണെന്ന് സംശയം

ബിനാമി ഇടപാട്

അന്വേഷിച്ചില്ല

ഹോസ്പിറ്റൽ ജീവനക്കാരനായ പ്രശാന്തന് പെട്രോൾ പമ്പ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ല. പ്രതി ദിവ്യയുടെ ബിനാമിയാകാം എന്ന സംശയം അന്വേഷിച്ചില്ലെന്നും ഹർജിയിലുണ്ട്. പ്രധാന സാക്ഷികളുടെയും പ്രതിയുടെയും സി.ഡി.ആർ അന്വേഷണ സംഘം ശേഖരിച്ചില്ല. ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​മ​ന്ത്രി​ ​കെ.​ രാ​ജ​നോ​ട് ​കു​റ്റ​സ​മ്മ​ത​ത്തെ​ക്കു​റി​ച്ച് ​സം​സാ​രി​ച്ച​താ​യി​ ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും​ ​മ​ന്ത്രി​ ​ഇ​ത് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​മ​ന്ത്രി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

 '​ആ​രോ​പ​ണ​ങ്ങൾ അ​ന്വേ​ഷി​ച്ചി​ല്ല'

​എ.​ഡി.​എം​ ​ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​തു​ട​ക്കം​മു​ത​ൽ​ ​കു​ടും​ബ​ത്തി​ന്റെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ​യാ​ണ് ​അ​ന്വേ​ഷ​ണം​ ​മു​ന്നോ​ട്ടു​ ​പോ​യ​തെ​ന്ന് ​സ​ഹോ​ദ​ര​ൻ​ ​പ്ര​വീ​ൺ​ ​ബാ​ബു​ ​ആ​രോ​പി​ച്ചു.​ ​പെ​ട്രോ​ൾ​പ​മ്പ് ​അ​നു​വ​ദി​ക്കു​ന്ന​തി​ന് ​കോ​ഴ​ ​ന​ൽ​കി​യെ​ന്ന് ​പ​രാ​തി​പ്പെ​ട്ട​ ​പ്ര​ശാ​ന്ത​നെ​തി​രെ​യു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല.​ ​ക​ള​ക്ട​റു​ടെ​ ​മൊ​ഴി​യി​ൽ​ ​വൈ​രു​ദ്ധ്യ​മു​ണ്ട്.​ ​ക​ള​ക്ട​റു​ടെ​യും​ ​പ്ര​ശാ​ന്ത​ന്റെ​യും​ ​ഫോ​ണു​ക​ൾ​ ​പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല.​ ​ന​വീ​ൻ​ബാ​ബു​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​താ​ൻ​ ​കൈ​ക്കൂ​ലി​ ​ന​ൽ​കി​യെ​ന്നാ​ണ് ​പ്ര​ശാ​ന്ത​ൻ​ ​പ​റ​യു​ന്ന​ത്.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നി​ട്ടി​ല്ല.