'കേക്കിലുള്ള പുരുഷൻ ആരാണ്'; ആരാധകരോട് വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളും സോഷ്യൽ മീഡിയയിൽ അടുത്തിടെ സജീവ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം താരം പങ്കുവച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ജന്മദിനത്തിൽ അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷ് നൽകിയ കേക്കിനെക്കുറിച്ചാണ് അമൃത സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കേക്കിൽ പാട്ടുപാടുന്ന ഒരു സ്ത്രീയെയും പുറകിലായി മേശമേൽ ഇരിക്കുന്ന ഒരു പുരുഷനെയും കാണാം. പുരുഷന്റെ അരികിലും ഒരു മൈക്ക് കാണാം. 'എ ആർ റഹ്മാൻ സാറിനെ ആണ് കേക്കിൽ ഉദ്ദേശിച്ചത് ഗായ്‌സ്. കേക്ക് ഐഡിയ ബൈ മൈ ഒൺ ആന്റ് ഒൺലി അഭി. ഹാപ്പി ബർത്ത്‌ഡേ ടു മി' -എന്നാണ് താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
പോസ്റ്റിൽ രസകരമായ കമന്റുകളും നിറയുന്നുണ്ട്. 'പറഞ്ഞത് നന്നായി, കോടതിയിലെ ജഡ്ജിയെ പോലെ തോന്നി', 'എ ആർ റഹ്മാൻ കാണണ്ട', 'പറഞ്ഞത് നന്നായി. അല്ലെങ്കിൽ തെറ്റിദ്ധരിച്ചേനെ', 'പറഞ്ഞത് ഏതായാലും നന്നായി. അധികം ബുദ്ധിമുട്ടിയില്ല', 'റഹ്‌മാൻ സാർ അറിഞ്ഞാലും ക്ഷമിച്ചു കൊള്ളും ആള് പാവമാണ്', 'കുഴപ്പില്ല ഏകദേശം ആയിട്ടുണ്ട്', 'ഓഹോ ഞാൻ വിചാരിച്ചു അലിൻ ജോസ് പെരേര ആണെന്ന്' തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.