ഉന്നതവിജയികളെ ആനന്ദ തീർത്ഥ ട്രസ്റ്റ് അനുമോദിക്കും
Wednesday 06 August 2025 7:59 PM IST
പയ്യന്നൂർ : എസ്.എസ്.എൽ.സി , സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് , എ വൺ നേടിയ കാസർകോട്, കണ്ണൂർ ജില്ലകളിലെ പട്ടിക ജാതി - പട്ടിക വർഗ വിദ്യാർത്ഥികളെ സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് ക്യാഷ് അവാർഡ് നൽകി അനുമോദിക്കുന്നു. സെപ്തംബർ ഏഴിന് ശ്രീ നാരായണ ഗുരു ദേവ ജയന്തിയോടനുബന്ധിച്ച് ശ്രീ നാരായണ വിദ്യാലയത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും. അർഹരായവർ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സർട്ടിഫിക്കറ്റിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ ഉൾപ്പെടെ സെക്രട്ടറി, സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ്, ശ്രീനാരായണ വിദ്യാലയം, പയ്യന്നൂർ - 670307 എന്ന വിലാസത്തിൽ 20 നുള്ളിൽ അപേക്ഷിക്കണം. ഫോൺ: 9447389317 .