ഉരുക്ക് കോട്ട തീർത്തു, ആയുധപ്പുര വിറച്ചു
Thursday 07 August 2025 1:55 AM IST
ആയുധ ശേഖരത്തിൽ കരുത്ത് കൂട്ടാൻ ഇന്ത്യൻ സൈന്യം. ശത്രുരാജ്യങ്ങളായ പാകിസ്ഥാനും ചൈനയും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത്. ചൈനയുടെ എച്ച് ക്യൂ. 9, എച്ച്. ക്യൂ 16 എന്നീ പ്രതിരോധ സംവിധാനങ്ങളെ തറപറ്റിച്ച ബ്രഹ്മോസ് മിസൈലുകൾ കൂടുതൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. 110ലധികം എയർലോഞ്ച്ഡ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും 87 പുതിയ ഹെവിഡ്യൂട്ടി സായുധ ഡ്രോണുകളുമടക്കം പുത്തൻ ആയുധങ്ങൾ സ്വന്തമാക്കുകയാണ് ഇന്ത്യൻ സൈന്യം.