ഇന്ത്യക്ക് മുന്നിൽ അടിപതറി ട്രംപ്, ചോദ്യങ്ങൾ ചോദിച്ച് ഇന്ത്യ
Thursday 07 August 2025 1:57 AM IST
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുന്ന ഭീഷണികൾക്ക് ശക്തമായി പ്രതികരിച്ച് ഇന്ത്യ. അമേരിക്ക യുറേനിയവും വളവും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നില്ലേയെന്ന് ഇന്ത്യ ചോദിച്ചു. എന്നാൽ ഇതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. വാർത്തസമ്മേളനത്തിൽ ഒരു മാദ്ധ്യമപ്രവർത്തകനാണ് ഇക്കാര്യത്തെക്കുറിച്ച് ട്രംപിനോട് ചോദിച്ചത്.