'അഗരം തന്ന സിഗരം നീ അണ്ണ", ലൈംലൈറ്റിന് വെളിയിലെ നടിപ്പിൻ നായകൻ
Thursday 07 August 2025 1:58 AM IST
വേദിയിൽ നിന്ന് ഒരു പെൺകുട്ടി സംസാരിക്കുന്നു. ചോർന്നൊലിച്ച വീടിനെ കുറിച്ചും അനുഭവിച്ച ദുരിതത്തിനെ കുറിച്ചും അവൾ പറഞ്ഞപ്പോൾ നിറകണ്ണുകളോടെ സദസ്സിൽ നിന്ന് ഒരു മനുഷ്യൻ കൈയ്യടിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ അഭിമാനം തുളുമ്പി. ആകുട്ടി പറഞ്ഞത് 'അഗരം" നൽകിയ പിന്തുണയും, അഗരത്തിലൂടെ ലഭിച്ച സൗഭാഗ്യങ്ങളെ കുറിച്ചുമായിരുന്നു. അഗരത്തിന്റെ കീഴിൽ പഠിച്ച 51 പേർ ഇതിനകം ഡോക്ടർന്മാരായി.