അഞ്ജാത വാഹനം ഇടിച്ച് പെട്ടിക്കട തകർന്നു
Thursday 07 August 2025 1:29 AM IST
മാന്നാർ: രാത്രിയിൽ അജ്ഞാതവാഹനം ഇടിച്ച് പെട്ടിക്കട തകർന്നു. ഇരമത്തൂർ വഴിയമ്പലം ജംഗ്ഷന് തെക്ക് പഴവർഗ്ഗങ്ങൾ വിറ്റ് ഉപജീവനം നടത്തിവന്ന ഇരമത്തൂർ നെടുങ്ങാട്ട് തറയിൽ അബ്ദുൽ സമദ് (ഷിബു)ന്റെ കടയാണ് കഴിഞ്ഞ രാത്രിയിൽ തകർന്നത്. സുമനസുകളുയുടെ സഹായത്താൽ നടത്തിവന്ന ഈ കടയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു ഭിന്നശേഷിയായ മകനുൾപ്പെട്ട അബ്ദുൽ സമദിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. സംഭവത്തിൽ മാന്നാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അജ്ഞാത വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.