പുതുമുഖങ്ങളുടെ അരൂപി

Thursday 07 August 2025 3:36 AM IST

പുതുമുഖം വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹ ചൗള, അഭിലാഷ് വാര്യർ, സാക്ഷി ഭാട്ടിയ,കിരൺ രാജ്,സുജ റോസ്, അഞ്ജന മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിന്റെ പൂജ ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ നടന്നു.

കിരൺ രാജ്,കണ്ണൻ സാഗർ,വിജു സോപാനം,മാത്യു ഹാർമണി,എം. കെ വിജുബാൽ,ആന്റണി ഹെൻട്രി,നിബു എബ്രഹാം,ബിജോയ് വർഗീസ്,സിന്ധു വർമ്മ,സ്നേഹ മാത്യു, രേഷ്മ, ജോജോ ആന്റണി,വിഷ്ണു കാന്ത്, സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൻ നിർവഹിക്കുന്നു.സംഗീതം-ഗോപി സുന്ദർ, എഡിറ്റർ-വിനീത് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,

കല-മഹേഷ് ശ്രീധർ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-ഷാജി കൂനന്മാവ്പി . ആർ. ഒ - എ .എസ് .ദിനേശ്.