കാശ്മീരി ഗായകൻ യാവർ അബ്ദൽ പാടിയ 'വള' യിലെ 'ഇക്ലീലി'
കാശ്മീരി ഗായകനായ യാവർ അബ്ദൽ ആലപിച്ച ഇക്ലീലി' എന്ന ഗാനം തരംഗം തീർക്കുന്നു.അടുത്തിടെ മിക്ക ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഉമ്പാച്ചി എഴുതിയ വരികൾക്ക് സംഗീതം നൽകിയത് ഗോവിന്ദ് വസന്തയാണ്.
ലുക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി മുഹസിൻ സംവിധാനം ചെയ്യുന്ന 'വള' എന്ന ചിത്രത്തിലെ ഗാനം ആണിത്.വിജയരാഘവന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ‘ ചിത്രത്തിൽ. വിജയരാഘവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചുറ്റുപാടിലാണ് ഗാനം ഒരുക്കപ്പെട്ടത്.ശാന്തി കൃഷ്ണ, രവീണ രവി, ശീതൽ ജോസഫ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. രചന ഹർഷദ്,. ഛായാഗ്രഹണം അഫ്നാസ് വി സിദ്ധിക്കും, പി ഹൈദർ എഡിറ്റിംഗും നിർവഹിക്കുന്നു. ആർഷദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനിനു നേതൃത്വം നൽകുന്നു.ഫെയർബേ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഫെയർബേ ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭം ആണ്. മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).