സുമതി വളവിലൂടെ ഭാമ വീണ്ടും
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സുമതി വളവ് എന്ന ചിത്രത്തിലൂടെ ഭാമ തിരിച്ച് എത്തി. മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്. ശശിശങ്കർ സംവിധാനം ചെയ്ത മന്ത്രമോതിരം സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടക്കം കുറിച്ച ഭാമ പിന്നീട് നായികയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കർ ആണ് സുമതി വളവ് സംവിധാനം ചെയ്യുന്നത് . അഞ്ചു ദിനം പിന്നിടുമ്പോൾ പന്ത്രണ്ട് കോടിയില്പരം രൂപ കളക്ഷൻ നേടിയിട്ടുണ്ട് . സുമതി വളവിനെയും അണിയറ പ്രവർത്തകരെയും സമൂഹ മാദ്ധ്യമത്തിലൂടെ പൃഥ്വിരാജ് അഭിനന്ദിച്ചു . അർജുൻ അശോകൻ നായകനായ ചിത്രത്തിൽ മുപ്പത്തിൽപ്പരം താരങ്ങൾ അണിനിരക്കുന്നു. തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസും മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസും ചേർന്നാണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി .ആർ .ഒ : പ്രതീഷ് ശേഖർ.