ബോധവത്കരണ സെമിനാർ

Thursday 07 August 2025 2:55 AM IST

തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318 എയിലെ ട്രിവാൻഡ്രം ചലഞ്ചേഴ്സ് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട പി.എസ്.എൻ.എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ലയൺസ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് എംപവർമെന്റ് ഡിസ്ട്രിക്ട് സെക്രട്ടറി ആർ.എസ്.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് അഡിഷണൽ ഇൻസ്പെക്ടർ ദിലീപ്കുമാർ ക്ലാസെടുത്തു. ക്ലബ് പ്രസിഡന്റ് ചന്ദ്രകല, സെക്രട്ടറി എൻജിനിയർ ഗോപാലകൃഷ്ണൻ,ട്രഷറർ സവിത എന്നിവർ സംസാരിച്ചു.