അസോസിയേഷൻ ഉദ്ഘാടനം
Thursday 07 August 2025 2:56 AM IST
തിരുവനന്തപുരം: മരിയൻ ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ ഉദ്‌ഘാടനം ടെക്നോപാർക്കിലെ കൈസെമി കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെഫ്‌റി സ്കോട്ട് ബോയ്‌റ്റ്‌കർ നിർവഹിച്ചു. മരിയൻ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.അബ്ദുൾ നിസാർ.എം,ഡീൻ ഡോ. സാംസൺ.എ,വിവിധ വിഭാഗങ്ങളിലെ മേധാവിമാരായ ഡോ.എം.മനോജ് (ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ), പ്രൊഫ.വിനിത ബി.എൽസ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ),ടോണി ജോസഫ് (കെന്നഡീസ് ഐ.ക്യു) എന്നിവർ ചടങ്ങിൽ സംസാരിച്ചു. അസോസിയേഷൻ കോ ഓർഡിനേറ്റർമാരായ പ്രൊഫ.മിന്നു ജയൻ.സി,പ്രൊഫ.പ്രീത എസ്.എൽ,ചെയർമാന്മാരായ കാർത്തിക് കുമാർ,അനീസ് ഫിതാൻ എം.എ.എന്നിവർ നേതൃത്വം നൽകി.