കുളച്ചൽ യുദ്ധ ദിനാചരണം
Thursday 07 August 2025 3:58 PM IST
തിരുവനന്തപുരം: കുളച്ചൽ യുദ്ധ ദിനാചരണത്തോടനുബന്ധിച്ച്, യുദ്ധം നയിച്ച സൈന്യാധിപൻ ദളപതി അനന്തപത്മനാഭൻ നാടാരുടെ അനുസ്‌മരണം സംഘടിപ്പിച്ചു.
പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിനരികിൽ സ്ഥാപിച്ചിട്ടുള്ള കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമയിൽ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കെ.എൻ.എം.എസ് ജനറൽ സെക്രട്ടറി എം.എച്ച്.ജയരാജൻ,വൈസ് പ്രസിഡന്റ് സി.ജോൺസൻ,ട്രഷറർ ആർ.പി.ക്ലിന്റ്,സൂരജ്.കെ.പി,കെ.കെ.അജയലാൽ,അഡ്വ.സി.വിജയാനന്ദ്,അനിൽകുമാർ,ജിതിൻ ലോറൻസ്,ജയരാജ് കുന്നപ്പുഴ,സജി.എസ് എന്നിവർ പങ്കെടുത്തു.