എസ്.കെ.വിയിൽ സ്‌കൂൾ ഒളിമ്പിക്സ്
Thursday 07 August 2025 1:00 AM IST
മാന്നാർ: കുട്ടംപേരൂർ എസ്.കെ.വി ഹൈസ്കൂളിൽ രണ്ട് ദിവസങ്ങളിലായി കുട്ടികളുടെ കായിക മാമാങ്കമായ സ്കൂൾ ഒളിമ്പിക്സ് നടന്നു. കേരള ക്രിക്കറ്റ് ലീഗ് ആലപ്പുഴ ജില്ലാ ടീം പ്രതിനിധി ആകാശ് സി.പിള്ള ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എം.സുധൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജി.അനില സ്വാഗതം പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജു തോമസ്, അനീഷ് മണ്ണാരേത്ത്, വി.കെ ഉണ്ണികൃഷ്ണൻ, കുട്ടംപേരൂർ ദേവസ്വം സമിതി വൈസ് പ്രസിഡന്റ് വേണു കേശവ്, സെക്രട്ടറി മോഹനൻ വെട്ടിക്കാട്ട്, അദ്ധ്യാപകരായ വിഷ്ണു പ്രസാദ്ഡി., ശങ്കരൻ നമ്പൂതിരി, ശില്പ ബി.നായർ തുടങ്ങിയവർ സംസാരിച്ചു.