സ്വന്തമായി ബൾബുകൾ നിർമ്മിച്ച് പ്രവാസി
Thursday 07 August 2025 12:12 AM IST
പാവറട്ടി: എൽ.ഇ.ഡി ബൾബുകൾ സ്വന്തമായി നിർമ്മിച്ച് വിപണിയിലെത്തിച്ച് മുല്ലശ്ശേരിക്കാരൻ. 40 വർഷത്തെ പ്രവാസ ജീവിതത്തിൽനിന്ന് തിരിച്ചെത്തിയശേഷമാണ് മുല്ലശ്ശേരി താണവീഥി താമസിക്കുന്ന പൊറ്റക്കാട് ബാബു പുതിയ വ്യവസായ സംരംഭത്തിന് തുടക്കം കുറിച്ചത്. 50 ബൾബുകൾ വീതം ഒരു ദിവസം നിർമ്മിക്കും. 9, 12 വാട്‌സ് എൽഇഡി ബൾബുകൾക്ക് പുറമേ ഇൻവെർട്ടർ ബൾബുകളും നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. മുല്ലശ്ശേരി പ്രവാസി കൂട്ടായ്മ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. താൻ നിർമ്മിച്ച ബൾബുകൾ കഴിഞ്ഞ മുല്ലശ്ശേരി ഞാറ്റുവല ചന്തയിൽ നിരവധി വിറ്റുപോയെന്നും നാട്ടുകാർക്ക് നല്ല സഹകരണമാണെന്നും ബാബു പറഞ്ഞു.