ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു
Thursday 07 August 2025 12:18 AM IST
മുള്ളൂർക്കര: സ്റ്റേറ്റ് സി.ബി.എസ്.ഇ ക്ലസ്റ്റർ 10 ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു. ചെറുതുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ വി.വിനു ഉദ്ഘാടനം ചെയ്തു. ആറ്റൂർ അറഫ ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിൽ ജൂലായ് 29 മുതലാണ് ടൂർണമെന്റുകൾ ആരംഭിച്ചത്. അറഫ ഇംഗ്ലീഷ് സ്‌കൂൾ ചെയർമാൻ കെ.എസ്.അബ്ദുള്ള അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.എസ്.ഹംസ അനുമോദന പ്രഭാഷണം നടത്തി. പൊലീസ് എസ്.ഐ എ.ആർ.നിഖിൽ, സ്‌കൂൾ പ്രിൻസിപ്പൽ വസന്ത മാധവൻ, പി.എം.എ.ലത്തീഫ്, സെക്രട്ടറി എം.പി.സുലൈമാൻ, ഉണ്ണിക്കൃഷ്ണൻ കിള്ളിമംഗലം, കെ.എം.മുഹയുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. അണ്ടർ 19, അണ്ടർ 17 എന്നീ മത്സരങ്ങൾ അറഫ സ്‌കൂൾ ജേതാക്കളായി. അണ്ടർ 14 മആദിൻ പബ്ലിക് സ്‌കൂൾ മലപ്പുറം ജേതാക്കളായി.