സബ് സ്‌റ്റേഷന്റെ നിർമ്മാണോദ്ഘാടനം
Thursday 07 August 2025 12:21 AM IST
തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിൻ കേന്ദ്രസർക്കാർ ആർ.ഡി.എസ്.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 135.37 കോടിയുടെ 110 കെ.വി സബ് സ്‌റ്റേഷന്റെ നിർമ്മാണോദ്ഘാടനം നാളെ ലാലൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് മേയർ എം.കെ.വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണ് ഇത്രയും വലിയ പദ്ധതി കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതെന്ന് മേയർ പറഞ്ഞു. നാളെ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ പ്രസരണ ശൃംഖല നിർമ്മാണോദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. മേയർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ആർ.ബിന്ദു കരാർ കൈമറും. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാത്ഥിതിയാകും. വാർത്താസമ്മേളനത്തിൽ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ എന്നിവർ പങ്കെടുത്തു.