സിൽവർ ജൂബിലി സമാപനം

Thursday 07 August 2025 12:40 AM IST

തൃശൂർ: കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി സമാപനവും സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പും തൃശൂർ വൈ.എം.സി.എ ഹാളിൽ 9, 10 തിയതികളിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.ലിജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സിൽവർ ജൂബിലിയുടെ സുവനീർ പ്രകാശനം കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പി.വി.കൃഷ്ണൻ നായർ നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ജനറൽ സെക്രട്ടറി റോണി ജോർജ്, പ്രോഗ്രാം ജനറൽ കൺവീനർ പ്രൊഫ. വി.എം.ചാക്കോ എന്നിവർ പറഞ്ഞു.