ബീഡി ഇലകളുമായി ഒരാൾ പിടിയിൽ
Thursday 07 August 2025 1:25 AM IST
നാഗർകോവിൽ: കന്യാകുമാരിയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടൽമാർഗം കടത്താൻ ശ്രമിച്ച ബീഡി ഇലകളുമായി ഒരാളെ തമിഴ്‌നാട് കോസ്റ്റൽ ഗാർഡ് പിടികൂടി. ദളപതി സമുദ്രം,ആറ്റൂർ,കീഴതെരുവ് സ്വദേശി ഇസക്കിയപ്പനാണ് (25) പിടിയിലായത്.
ഇന്നലെ പുലർച്ചെ 3നായിരുന്നു സംഭവം. കന്യാകുമാരി കോസ്റ്റൽ ഗാർഡ് ഇൻസ്‌പെക്ടർ ശാന്തിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂന്തൻക്കുഴി ലൈറ്റ് ഹൗസിന് സമീപത്തുവച്ചാണ് ലോറിയിൽ 2762 കിലോ ബീഡി ഇലകളുമായി ഇയാൾ പിടിയിലായത്. ഇലകൾക്ക് 17.95 ലക്ഷം രൂപ വിലവരുമെന്നും ശ്രീലങ്കയിൽ അധിക വിലയ്‌ക്ക് വിൽക്കാനായിരുന്നു ശ്രമമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ തൂത്തുക്കൂടി കോസ്റ്റൽ ഗാർഡ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തു.