മെഡിക്കൽ ക്യാമ്പ്

Thursday 07 August 2025 1:14 AM IST

കറുകച്ചാൽ: സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ ആഭിമുഖ്യത്തിൽ കുമ്പനാട് ഫെലോഷിപ്പ് മിഷൻ ഹോസ്പിറ്റലിന്റെയും കറുകച്ചാൽ ചൈതന്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ 15ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ 9ന് പള്ളിയങ്കണത്തിൽ ആരംഭിക്കുന്ന ക്യാമ്പ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വികാരി ഫാ.ബിബിൻസ് മാത്യൂസ് ഓമനാലിൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ മെഡിസിൻ, പീഡിയാട്രിക്ക്, ഗൈനക്കോളജി, യൂറോളജി, ഇ.എൻ.ടി, നേത്ര വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ:6238022475.