പഠനമുറി പദ്ധതി

Thursday 07 August 2025 1:17 AM IST

വാഴൂർ : പട്ടികജാതി വികസന വകുപ്പിന്റെ 2025-26 വർഷത്തെ പഠനമുറി പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ ഗവ.എയ്ഡഡ്, ടെക്നിക്കൽ, സ്‌പെഷ്യൽ, കേന്ദ്രീയവിദ്യാലയങ്ങളിൽ അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിലവിലുള്ള വീടിന്റെ വിസ്തീർണം 800 ചതുരശ്ര അടിയിൽ കൂടരുത്. വകുപ്പിൽ നിന്നോ മറ്റു ഏജൻസികളിൽ നിന്നോ ഇതേ ആവശ്യത്തിന് മുൻപ് ആനുകൂല്യം ലഭിക്കാത്തവർ അനുബന്ധ രേഖകൾ സഹിതം വാഴൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 30നകം അപേക്ഷ നൽകണം. ഫോൺ: 8547630071.