പഠന നഗരം യുനെസ്‌കോ അധികൃതരുമായി ചർച്ച

Thursday 07 August 2025 1:18 AM IST

കോട്ടയം: കോട്ടയം നഗരത്തെ ലോക പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്‌കാരിക സംഘടനയായ യുനസ്‌കോ അധികൃതരുമായി ചർച്ച നടത്താൻ പാരീസ് അംബാസഡറെ ചുമതലപ്പെടുത്തിയെന്ന് കേന്ദ്ര മന്തി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. പഠന നഗര പദവി ലഭിക്കുന്നതിന് വേണ്ടി യുനസ്‌കോ അധികാരികളുമായി ചർച്ച നടത്താൻ പാരീസ് അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം നഗരസഭയ്ക്കുവേണ്ടി ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ആണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്.