വെളിച്ചെണ്ണ വില കുറയും: മന്ത്രി ജി.ആർ.അനിൽ
Thursday 07 August 2025 2:28 AM IST
തിരുവനന്തപുരം:സപ്ലൈകോ വഴി വിൽക്കുന്ന വെളിച്ചെണ്ണയുടെ വില ഈ മാസം 15നു ശേഷം കുറയാൻ സാദ്ധ്യതയുണ്ടെന്നു മന്ത്രി ജി.ആർ.അനിൽ. അര ലീറ്റർ പായ്ക്കറ്റിലും സപ്ലൈകോ വഴി വെളിച്ചെണ്ണ നൽകും. ഓണത്തിനു മുമ്പ് കേര എണ്ണ കൂടി സപ്ലൈകോയിൽ എത്തിക്കാനാകുമെന്നും മന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു. എത്ര വരെ വില കുറയ്ക്കുമെന്ന് കേരഫെഡിന്റെ ഡയറക്ടർ ബോർഡ് തീരുമാനിച്ച് വിവരം അറിയിക്കും. 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ മുൻഗണനാ കാർഡിനായി സെപ്തംബർ 16 മുതൽ ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.