മേഘ വിസ്ഫോടനം:; മരണം ഏഴായി: ഗംഗോത്രിയിൽ കുടുങ്ങിയ 28

Thursday 07 August 2025 2:35 AM IST

ന്യൂ‌ഡൽഹി: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ ധരാലിയിൽ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. രണ്ട് മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തതോടെയാണിത്. ഇതു വരെ 200ൽപ്പരം പേരെ രക്ഷിച്ചു. ഇനിയും 100ൽ അധികം പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ കാണാതായ 10 സൈനികരെയും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറെയും കണ്ടെത്താൻ ശ്രമം തുടരുകയാണ്.

ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ കേരളത്തിൽ നിന്നുള്ള 28 തീ‌ർത്ഥാടകരും വിനോദസഞ്ചാരികളും ഗംഗോത്രിക്കു സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. ദുരന്തം വിതച്ച ധരാലിയിലും ഹർസിലിലും ഉൾപ്പെടെ വലിയ വെല്ലുവിളിയാണ് രക്ഷാപ്രവർത്തകർ നേരിടുന്നത്. കനത്ത മഴ, മണ്ണിടിച്ചിൽ, മഞ്ഞ് തുടങ്ങി മോശം കാലാവസ്ഥ സാഹചര്യങ്ങളും,​ റോഡുകൾ ഒഴുകിപ്പോയതും തകർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ധരാലിയുമായി പുറംലോകത്തെ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയി. ഭട്ട്‌വാരിയിൽ റോഡ് പൂർണമായും തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തകരെ ധരാലിയിലേക്ക് എയർ ലിഫ്റ്റ് ചെയ്‌തു.

കരസേനയുടെ വിവിധ സംഘങ്ങൾ,​ എൻജിനിയറിംഗ് വിഭാഗം,​ വ്യോമസേന, ഐ.ടി.ബി.പി, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് തുടങ്ങിയവരാണ് പ്രവർത്തനങ്ങളിൽ സജീവം. വ്യോമസേനയുടെ അത്യാധുനിക സി 295 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനവും അണി ചേരും. കിന്നൗർ കൈലാസ് യാത്ര റൂട്ടിൽ കുടുങ്ങിയ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ കഡാവർ ഇനത്തിൽപ്പെട്ട നായ്‌ക്കളെ എൻ.ഡി.ആർ.എഫ് രംഗത്തിറക്കി.

 എല്ലാം 20 സെക്കൻഡിൽ

20 സെക്കന്റ് കൊണ്ട് ധരാലി ടൗൺ ഒഴുകിപ്പോയതിന്റെ ഞെട്ടിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1.50ഓടെ ആയിരുന്നു മിന്നൽ പ്രളയം ധരാലിയെ തുടച്ചുനീക്കിയത്.

 ദുരന്തങ്ങൾ ആവർത്തിക്കുന്നു

കേന്ദ്രസർക്കാരിന്റെ ചാർധാം യാത്ര ദേശീയപാത പദ്ധതി, റോഡ് വികസനം തുടങ്ങിയവയുടെ പ്രത്യാഘാതമാണ് ഉത്തരകാശിയിലെ ദുരന്തമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വയനാട് തുടങ്ങി എവിടെയാണെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

 തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ദ​മ്പ​തി​ക​ൾ​ ​സു​ര​ക്ഷി​തർ

ഉ​ത്ത​ര​കാ​ശി​യി​ലെ​ ​മി​ന്ന​ൽ​ ​പ്ര​ള​യ​ത്തി​ൽ​ ​കു​ടു​ങ്ങി​യ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ദ​മ്പ​തി​ക​ളും​ ​ബ​ന്ധു​ക്ക​ളും​ ​സു​ര​ക്ഷി​ത​ർ.​ ​പ്ര​ള​യ​ബാ​ധി​ത​ ​പ്ര​ദേ​ശ​ത്തി​ന് ​സ​മീ​പം​ ​വാ​ഹ​നം​ ​കു​ടു​ങ്ങി​യെ​ങ്കി​ലും​ ​ആ​ശ​ങ്ക​ ​വേ​ണ്ടെ​ന്ന​ ​ദ​മ്പ​തി​ക​ളു​ടെ​ ​ശ​ബ്‌​ദ​സ​ന്ദേ​ശം​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ​ ​പ​ള്ളി​പ്പ​റ​മ്പു​കാ​വ് ​ദേ​വി​ന​ഗ​റി​ൽ​ ​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ,​ ​ഭാ​ര്യ​ ​ശ്രീ​ദേ​വി​ ​പി​ള്ള,​ ​നാ​രാ​യ​ണ​ൻ​ ​നാ​യ​രു​ടെ​ ​സ​ഹോ​ദ​രി​മാ​രാ​യ​ ​ശ്രീ​ക​ല,​ ​ശ്രീ​വി​ദ്യ,​ ​ശ്രീ​ദേ​വി​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​സം​ഘ​മാ​ണ് ​റോ​ഡ് ​ത​ക​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ഉ​ത്ത​ര​കാ​ശി​ക്കും​ ​ഗം​ഗോ​ത്രി​ക്കു​മി​ട​യി​ൽ​ ​കു​ടു​ങ്ങി​യ​ത്.​ ​ചൊ​വ്വാ​ഴ്‌​ച​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​ഇ​വ​രു​ടെ​ ​വി​വ​രം​ ​ല​ഭി​ക്കാ​ത്ത​ത് ​ആ​ശ​ങ്ക​ ​പ​ര​ത്തി​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ശ്രീ​ദേ​വി​ ​പി​ള്ള​യു​ടെ​ ​ശ​ബ്ദ​സ​ന്ദേ​ശം​ ​ല​ഭി​ച്ചു.​ ​യാ​ത്ര​ ​മു​ട​ങ്ങി​യെ​ങ്കി​ലും​ ​സു​ര​ക്ഷി​ത​രാ​ണെ​ന്ന് ​സ​ന്ദേ​ശ​ത്തി​ൽ​ ​അ​റി​യി​ച്ച​താ​യി​ ​ബ​ന്ധു​വാ​യ​ ​അ​മ്പി​ളി​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​സൈ​ന്യ​ത്തി​ൽ​ ​നി​ന്നും​ ​അ​റി​യി​പ്പ് ​ല​ഭി​ച്ചു.​ ​മൂ​ന്നു​ ​ദി​വ​സം​ ​മു​മ്പാ​ണ് ​ദ​മ്പ​തി​ക​ൾ​ ​ഡ​ൽ​ഹി​യി​ലെ​ ​ഏ​ജ​ൻ​സി​ ​വ​ഴി​ ​യാ​ത്ര​ ​പു​റ​പ്പെ​ട്ട​ത്.​ ​ഡ​ൽ​ഹി​യി​ലെ​ത്തി​ ​ഹ​രി​ദ്വാ​ർ​ ​വ​ഴി​ ​ഗം​ഗോ​ത്രി​യി​ലേ​യ്‌​ക്ക് ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​ത്.