ലാ അക്കാഡമിയിൽ എസ്.എഫ്.ഐ- എ.ബിവി.പി സംഘ‌ർഷം

Thursday 07 August 2025 4:19 AM IST

തിരുവനന്തപുരം: പേരൂർക്കട ലാ കോളേജ് ലാ അക്കാഡമിയിൽ എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും മൂന്ന് എ.ബി.വി.പി പ്രവർത്തകർക്കുമാണ് പരിക്ക്.

എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയാ കമ്മി​റ്റി ഭാരവാഹിയും ലാ കോളേജ് അഞ്ചാം വർഷ വിദ്യാർത്ഥിയുമായ കൈലാസിന്റെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ്. എ.ബി.വി.പി യൂണി​റ്റ് സെക്രട്ടറിയുടെ നട്ടെല്ലിനും പരിക്കുണ്ട്. ആഴ്ചകൾക്ക് മുമ്പ് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് മർദ്ദനമേ​റ്റത്തിലെച്ചൊല്ലി ഇന്നലെ വൈകിട്ടാണ് സംഘർഷമുണ്ടായത്.

ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലെത്തിയ സംഘം തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു. പരിക്കേ​റ്റവരെ പേരൂർക്കട ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരൂർക്കട പൊലീസ് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വര പ്രസാദ്,പ്രവർത്തകരായ ശങ്കർ,ആകാശ് എന്നിവരുൾപ്പെട കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസെടുത്തു.