താരൻ മാറി മുടി പനങ്കുല പോലെ വളരും; ആഴ്‌ചയിൽ രണ്ട് തവണ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്

Thursday 07 August 2025 3:19 PM IST

ഭൂരിഭാഗംപേരും അനുഭവിക്കുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചിലും താരനും. പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയിൽ ജീവിക്കുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. കൃത്യമായി മുടി സംരക്ഷിച്ചില്ലെങ്കിലും താരൻ കൂടുന്നതാണ്. മറ്റു ചിലരിൽ ശരീരത്തിലെ പോഷകക്കുറവാണ് താരൻ ഉണ്ടാകാനുള്ള കാരണം. ശരിയായി സംരക്ഷിച്ചാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം മാറ്റിയെടുക്കാവുന്നതാണ്. പ്രകൃതിദത്തമായ രീതിയിൽ തന്നെ എങ്ങനെയാണ് താരൻ പൂർണമായും ഒഴിവാക്കുന്നതെന്ന് നോക്കാം.

  • ആദ്യത്തേത് തൈരും തേനും ഉപയോഗിച്ചുള്ള മാർഗമാണ്. ആവശ്യത്തിന് തൈരെടുത്ത് അതിലേക്ക് തേൻ ചേർത്ത് നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടുക. 15 മിനിട്ട് വച്ചശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. താരൻ കാരണമുണ്ടാകുന്ന ചൊറിച്ചിലും ഇതിലൂടെ മാറുന്നു.
  • രണ്ടാമത്തെ മാർഗം വെളിച്ചെണ്ണയും നാരങ്ങാനീരും ഉപയോഗിച്ചുള്ളതാണ്. ഇവ നല്ല രീതിയിൽ യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ആദ്യം ഉപയോഗത്തിൽ തന്നെ വലിയൊരു മാറ്റം കാണാൻ സാധിക്കും.
  • മൂന്നാമത്തെ മാർഗത്തിനായി മുട്ടയുടെ വെള്ളയും നാരങ്ങാനീരുമാണ് വേണ്ടത്. ഇവ നന്നായി യോജിപ്പിച്ച് ശിരോചർമത്തിൽ പുരട്ടുക. 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

ഈ മാർഗങ്ങൾ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്. 15 മിനിട്ടിലധികം തലയിൽ വയ്‌ക്കരുത്. താരൻ മാറാൻ മാത്രമല്ല, മുടി നന്നായി വളരാനും ഇവ സഹായിക്കും.