മണ്ണ് പരിശോധന  ക്യാമ്പയിൻ 

Friday 08 August 2025 12:59 AM IST

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബ്ലോക്കുതല മണ്ണുപരിശോധനാ ക്യാമ്പയിൻ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്റെ വിത്ത് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു നിർവഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ ഷാജിമോൻ എന്നിവർ പങ്കെടുത്തു.