സമാധാന സന്ദേശ സദസും റാലിയും

Friday 08 August 2025 12:00 AM IST

ചങ്ങനാശ്ശേരി : ഹിരോഷിമദിനത്തിന്റെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പായിപ്പാട് ബി.എഡ് കോളേജിൽ ഐ.ക്യൂ.എസിയുടെയും, എൻ.എൻ.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സമാധാന സന്ദേശസദസും റാലിയും സംഘടിപ്പിച്ചു. പായിപ്പാട് പഞ്ചായത്ത് അംഗം ആനി രാജു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൾ ഡോ.രാജീവ് പുലിയൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗീത നാരായണൻ, വിദ്യാർത്ഥി പ്രതിനിധികളായ അതുല്യ, ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. പരിപാടയോടനുബന്ധിച്ച് ലോകശാന്തിയുടെ ആവശ്യകതയെ മുൻനിറുത്തി വിദ്യാർത്ഥികളുടെ നൃത്താവിഷ്‌കാരവും തെരുവുനാടകവും അരങ്ങേറി.