വിജ്ഞാന കേരളം: ശില്പശാല നാളെ
Friday 08 August 2025 12:00 AM IST
കോട്ടയം : സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കണോമി മിഷന്റെ കീഴിലുള്ള വിജ്ഞാനകേരളം പദ്ധതിയുടെ ജില്ലാതല ശില്പശാല നാളെ നടക്കും. കോട്ടയം ബി.സി.എം കോളേജിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നോളജ് ഇക്കണോമി മിഷൻ ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എ.യു. അനീഷ്, ബി.സി.എം. കോളേജ് പ്രിൻസിപ്പൾ പ്രൊഫ. ഡോ. കെ.വി. തോമസ് എന്നിവർ പങ്കെടുക്കും.