വാക്ക് ഇൻ ഇന്റർവ്യു
Friday 08 August 2025 12:02 AM IST
കോട്ടയം: നാട്ടകം ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നടത്തുന്ന നിയമനത്തിനായി 11 ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യു നടക്കും. ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പഞ്ചകർമ്മ തെറാപ്പി കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാട്ടകം ഗവ.ആയുർവേദ ആശുപത്രിയിൽ എത്തിച്ചേരണം. ഉദ്യോഗാർത്ഥികൾ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസൽ സർഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.