കുടുംബത്തോടൊപ്പം തിരുപ്പതി ദർശനം, അനുഗ്രഹം വാങ്ങിയ ശേഷം ആരാധകരുമായി സെൽഫിയെടുത്ത് താരകുടുംബം
കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തി നടൻ ജയറാം. ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, മരുമക്കൾ തരുണി, നവനീത് എന്നിവർക്കൊപ്പമാണ് ജയറാം തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത്. തിരുപ്പതിയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. അനുഗ്രഹം തേടിയ ശേഷം ആരാധകരോടൊപ്പം ചിത്രങ്ങളെടുക്കാനും താരകുടുംബം സമയം കണ്ടെത്തി.
ജയറാമിനെയും കുടുംബത്തെയും സ്നേഹത്തോടയാണ് ക്ഷേത്രം അധികൃതർ സ്വീകരിച്ചത്. വേദാനുഗ്രഹങ്ങളും പുണ്യപ്രസാദവും നൽകി ആദരിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
എബ്രഹാം ഓസ്ലർ ആയിരുന്നു ജയറാമിന്റെ ഒടുവിലായി പുറത്തിറങ്ങിയ മലയാളം സിനിമ. തമിഴിലും തെലുങ്കിലുമുൾപ്പടെയുള്ള അന്യഭാഷ ചിത്രങ്ങളിലാണ് താരം ഇപ്പോൾ സജീവമായി സിനിമകൾ ചെയ്യുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള "റെട്രോ", രാം ചരണിന്റെ "ഗെയിം ചേഞ്ചർ" എന്നീ ചിത്രങ്ങളിലും ജയറാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു. ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താരയുടെ രണ്ടാം ഭാഗമാണ് ജയറാമിന്റെ അടുത്തതായി റിലീസിനൊരുങ്ങുന്നത്.