അനുഷ്ക ഷെട്ടിയുടെ ഘാട്ടി സെപ്തംബർ 5ന്

Friday 08 August 2025 3:58 AM IST

അനുഷ്ക ഷെട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ക്രിഷ് ജാഗർലാമുഡി സംവിധാനം ചെയ്യുന്ന ഘാട്ടി സെപ്തംബർ 5ന് ആഗോള റിലീസായി എത്തും. ബ്ലോക് ബസ്റ്റർ ഹിറ്റ് 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുകയാണ്. ഉഗ്ര രൂപത്തിൽ അനുഷ്‌കയെ അവതരിപ്പിക്കുന്ന ചിത്രംഗംഭീര ആക്ഷൻ രംഗങ്ങളും ആകർഷകമായ പ്രണയകഥയും നിറഞ്ഞതാകും എന്ന സൂചന ട്രെയ്‌ലർ നൽകുന്നു . യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴ് നടൻ വിക്രം പ്രഭുവും നിർണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു അവതരിപ്പിക്കുന്നത്.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം: മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധാനം: നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ: ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ. സ്വാമി, കലാസംവിധാനം: തോട്ടാതരണി, സംഭാഷണം: സായ് മാധവ് ബുറ, കഥ: ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം: രാം കൃഷൻ പി.ആർ.ഒ: ശബരി.