അർജുൻ അശോകന്റെ തലവര തെളിയാൻ 7 ദിനങ്ങൾ കൂടി

Friday 08 August 2025 3:59 AM IST

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം തലവരയുടെ പുതിയ പോസ്റ്റർ പുറത്ത്. വേറിട്ട ലുക്കിലാണ് ചിത്രത്തിൽ അർജുൻ അശോകൻ എത്തുന്നതെന്ന സൂചന നൽകിയാണ് പുതിയ പോസ്റ്റർ. അഖിൽ അനിൽകുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററിൽ എത്തും. രേവതി ശർമ്മ ആണ് നായിക. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്നാണ് നിർമ്മാണം.പി.ആർ. ഒ: ആതിര ദിൽജിത്ത്.