മാവീരയായി രാജ് ബി. ഷെട്ടിയുടെ കരാവലി; ഫസ്റ്റ് ലുക്ക്

Friday 08 August 2025 3:59 AM IST

സു ഫ്രം സോ എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം രാജ് ബി. ഷെട്ടിയുടെ പുതിയ ചിത്രം'കരാവലി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ ഗുരുദത്ത് ഗാനിഗയുമായി കൈകോർക്കുന്ന ചിത്രം കർണാടകയുടെ തീരദേശ കാൻവാസിലൊരുങ്ങുന്നു. "മൃഗം vs മനുഷ്യൻ" എന്നാണ് ടാഗ് ലൈൻ. രണ്ട് എരുമകൾക്ക് നടുവിൽ തീക്ഷ്ണമായ കണ്ണുകളും കൈയിൽ തീപ്പന്തവുമേന്തി നിൽക്കുന്ന രാജ് ബി. ഷെട്ടിയെ അവതരിപ്പിക്കുന്നു. പ്രജ്വാൾ ദേവരാജ് നായകനായി എത്തുന്ന ചിത്രത്തിൽ മാവീര എന്ന നിർണായക വേഷത്തിലാണ് രാജ് ബി. ഷെട്ടി എത്തുന്നത്. മണ്ണിൽ നിന്ന് ജനിച്ച ആത്മാവായാണ് മാവീര എന്ന കഥാപാത്രത്തെ സംവിധായകൻ ഗുരുദത്ത ഗാനിഗ വിശേഷിപ്പിക്കുന്നത്. " സമ്പാതയാണ് നായിക. മിത്ര, രമേശ് ഇന്ദിര എന്നിവരാണ് മറ്റ് താരങ്ങൾ. വി.കെ ഫിലിം അസോസിയേഷനും ഗാനിഗ ഫിലിംസും ചേർന്നാണ് നിർമ്മാണം, സച്ചിൻ ബസ്രൂർ സംഗീതവും അഭിമന്യു സദാനന്ദൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.